2011, മാർച്ച് 6, ഞായറാഴ്‌ച

അത്ഭുതങ്ങള്‍ സംഭവിക്കുന്നതെന്തു കൊണ്ട് !

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന ഒരു സംഭവം.*



ഒരു സിദ്ധന്‍ , അയാള്‍ ദിവ്യനാണ്, വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു.


അയാള്‍ കൊടുക്കുന്ന വെള്ളം കുടിച്ചാല്‍ എതസുഖവും മാറും. ഡോക്ടര്‍മാര്‍ക്ക് രോഗികളെ കിട്ടാതായി. കമ്പ്ലൈന്റ് പോലീസ് സ്റെഷനില്‍ എത്തി. അയാളെ പിടിച്ചു ലോക്കപ്പിലിട്ടു. ലോക്കപ്പ് തുറക്കാതെ, പോലീസ് പോലും അറിയാതെ ദിവ്യന്‍ പഴയ സ്ഥലത്ത് പ്രത്യക്ഷപെട്ടു. ഇങ്ങിനെയൊരു വാര്‍ത്തയും കൂടി (മുരീടന്മാര്‍ പരത്തിയപ്പോള്‍) പരന്നപ്പോള്‍ ഓട്ടോറിക്ഷകള്‍, ജീപ്പുകള്‍, കാറുകള്‍ ആളുകളെയും കൊണ്ട് ടി സ്ഥലത്തേക്ക് പാഞ്ഞു.


ആശ്രമത്തിനു മുമ്പില്‍ വണ്ടികള്‍ ഭക്തര്‍ തിരിച്ചു വരുന്നതും കാത്തു നിരനിരയായി കിടന്നു.സംശയം തീര്‍ക്കാന്‍ ചെന്നവര്‍ തിരക്ക് കണ്ട് വണ്ടി പാര്‍ക്കിങ്ങിലിട്ടു കിടന്നു.


വെള്ളത്തിനായി പാത്രങ്ങള്‍ കൊണ്ട് വരാത്ത ആളുകള്‍ കന്നാസിനായി ഓടി നടന്നു. അവിടെ കടകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചുരുങ്ങിയ സമയം കൊണ്ട്, ഹോട്ടല്‍ , ചായക്കട, സോഡാ സര്‍ബത്ത് കട, പിന്നെ പ്ലാസ്റിക് കന്നാസ്, ബോട്ടിലുകള്‍, പാത്രങ്ങള്‍ക്കായി പല കടകള്‍ തുറന്നു. വിശ്വാസം മൂത്ത സ്ത്രീകളുടെ എണ്ണം കൂടി കൊണ്ടിരുന്നു. (എവിടെ അത്ഭുതമുണ്ടോ,  അവിടെ സ്ത്രീകള്‍ ഉണ്ട് എന്നതും ബുദ്ധിമാന്മാര്‍ നിരീക്ഷണം നടത്തി കണ്ടെതിയീട്ടുള്ളതാണ് ) അസുഖമുള്ളവര്‍ വെള്ളം കുടിച്ചു. വെള്ളം കുടിച്ചവര്‍ അസുഖം പെട്ടെന്ന് മാറുന്നത് ഭാവനയില്‍ കണ്ടു. അസുഗമില്ലാത്തവര്‍ അസുഖം വരുമ്പോള്‍ കുടിക്കാമെന്ന് കരുതി വെള്ളം കുപ്പിയില്‍ കൊണ്ടുപോയി തട്ടി മറിഞ്ഞു പോകാതെ സൂക്ഷിച്ചു വെച്ചു. ...ചിലര്‍ വെള്ളം "ദിവ്യമായി" കുടിച്ചു പതിവ് പോലെ ഉറങ്ങുകയും, രോഗം മാറിയെന്നു ഓരോ ദിവസവും സ്വപ്നം കണ്ടു ഉണരുകയും ചെയ്തു കൊണ്ടിരുന്നു.


ദിവസങ്ങള്‍ കഴിഞ്ഞു.. ആളുകളുടെ വരവ് കുറഞ്ഞു. ....ആശാസ്യമല്ലാത്ത പല വാര്‍ത്തകളും പറന്നു.....പിന്നീട് സത്യം പുറത്തു വന്നു..ദിവ്യന്‍ ദിവ്യനല്ലത്രെ ! താടിയും തൊപ്പിയും വെച്ച് ""ഒരു മണ്ടന്‍ സമൂഹത്തില്‍ ""എങ്ങിനെ വിള യിരക്കാംഎന്നു പഠിച്ച മറ്റേതോ സമൂഹത്തിലെ ഒരു "ബുദ്ധിമാന്‍"...


ഇതിന്റെ പിന്നാലെ പോയ മന്ത്ര വിശ്വാസികള്‍ അന്തം വിട്ടു, തല താഴ്ത്തി. ഓട്ടോറിക്ഷകള്‍, കാറുകള്‍, ജീപ്പുകള്‍ പഴയത് പോലെ നിരത്തില്‍ കിടന്നു..ഇനിയെന്നാനൊരു അത്ഭുതം ഓട്ടത്തിനായി
വരിക എന്നാലോചിച്ചു തലചൊറിഞ്ഞു കാത്തു കിടന്നു.


പൈസ പോയ സൈഡ് എഫ്ഫക്റ്റ്‌ ഒഴിച്ചാല്‍ "മന്ത്രം" കൊണ്ട് വെള്ളത്തിന്‌ രാസമാറ്റം സംഭവിക്കാത്തത് കൊണ്ട് ദാഹം മാറിയതല്ലാതെ മറ്റു അത്ഭുതമൊന്നും ഒന്നും വെള്ളം കുടിച്ചവരില്‍ സംഭവിച്ചില്ല.


കുറഞ്ഞ പക്ഷം ദാഹം മാറുക എന്നത് ഒരല്ഭുതമല്ലേ ! അത് സ്വന്തം വീട്ടില്‍ നിന്ന് കുടിച്ചാല്‍ മാറുന്നതാണെന്ന വിവരം പോലും ഇല്ലാത്ത ഈ സമൂഹത്തില്‍ ആ ""മന്ത്ര വെള്ളവും,""
പിന്നെ ദേ,""ഈ മുടിയിട്ട വെള്ളവും "അത്ഭുതം സൃഷ്ടിക്കുകയില്ലെന്നു
കരുതുന്നതിലെ അത്ഭുതമുള്ളൂ.


ഇനിയെന്തൊക്കെ അത്ഭുതങ്ങള്‍ നടക്കാനിരിക്കുന്നു !!!!
____________
*ഒരു അത്ഭുത മുടി പോസ്റ്റിനു  ചുരുക്കി എഴുതിയ ഒരു  കമന്റാണിത്, നമുക്കിടയില്‍ നടന്ന / നടക്കുന്ന ഒരു സംഭവം !

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

തനിയാവര്‍ത്തനം

അമ്മതും, ഇബ്രായിനും. ഇവര്‍ ഒരു പക്ഷെ നമ്മളായിരിക്കാം. അല്ലെങ്കില്‍ നമുക്കിടയില്‍ ഉണ്ടായിരിക്കാം. ഇവരുടെ കല്യാണത്തിന് നമ്മള്‍ ഉണ്ടായിരിന്നു. അവര്‍ക്ക് കിട്ടിയ സ്ത്രീ ധനത്തെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തീട്ടുണ്ട്. അത്രയും കിട്ടിയീട്ടുന്ടെങ്കില്‍ നമുക്ക്, നമ്മുടെ ആണ്‍ മക്കള്‍ക്ക്‌ എത്ര കിട്ടാം എന്നതിനെ കുറിച്ചും ആ സമയം ഗവേഷണം ചെയ്തീട്ടുണ്ട്.

എന്തായാലും തങ്ങള്‍ക്കു കിട്ടിയ സ്ത്രീ ധനവും വാങ്ങി അവര്‍ അങ്ങിനെ ജീവിതത്തിലേക്ക് പ്രവേശിച്ചു.
അമ്മതിനു ആണ്‍ കുഞ്ഞു ജനിച്ചു, അമ്മത് സന്തോഷം കൊണ്ട് തുള്ളിച്ചാടി, എല്ലാം മറന്നു നിന്ന്. ലോട്ടരിയെടുക്കാതെ ലച്ചങ്ങള്‍ ബംബരായി തന്റെ മകനിലൂടെ വരുന്നതും കാറ് പോര്‍ച്ചില്‍ കിടക്കുന്നതും സ്വപ്നം കണ്ടു.
ഇബ്രായിനു പെണ്‍ കുഞ്ഞു ജനിച്ചു, ഇബ്രായീന്റെ മുഖം വാടി, തന്റെ ജീവിതം ലക്ഷങ്ങല്‍ക്കായി വിയര്‍ത്തു തീരാന്‍ പോകുന്ന ദിവസങ്ങള്‍ ഓര്‍ത്തു കാറ്റ് പോയ ബലൂണ്‍ പോലെയായി..
ഇങ്ങളെന്താ കുന്തം വിഴുങ്ങിയ പോലെ നിക്കണേ..!
ഭാര്യയുടെ ചോദ്യം കേട്ടതേ വീണ്ടും ഞെട്ടി. സമനില വീണ്ടെടുത്ത്‌ ഭാര്യയുടെ നേരെ നോക്കി ഒന്ന് ആത്മഗതം ചെയ്തു. "ന്നാലും എന്നോടിത് വേണ്ടായിരുന്നു". ഇബ്രായീന്‍ വിയര്‍ത്തു..
ഇതിനിടയില്‍ മകള്‍ വളര്‍ന്നു കൊണ്ടിരുന്നു.
ദേ , ഇങ്ങിനെ പോയാല്‍ കാര്യങ്ങള്‍ ശരിയാവൂല, ലച്ചങ്ങള്‍ വേണം, ലച്ചങ്ങള്‍ മകളെ കെട്ടിച്ചയക്കാന്‍.
അത് കേട്ട് പരിസര ബോധം വന്ന ഇബ്രായീന്‍ പെട്ടിയുമെടുത്ത് മരുഭൂ സാനുക്കളിലേക്ക് വണ്ടി കയറി.. അറബ് സൂര്യന്റെ ചുവടെ നീണ്ട തപസ്സു..പ്രസാദിച്ചു കിട്ടുന്ന ദീനാരുകള്‍ ലക്ഷങ്ങളായി. ലക്ഷങ്ങലാക്കി മാറ്റുന്ന വര്‍ഷങ്ങള്‍ തന്റെ ജീവിതത്തില്‍ നിന്നു കരിഞ്ഞു വീണു കൊണ്ടിരുന്നു.അങ്ങിനെ വിയര്തൊലിച്ചു ലക്ഷങ്ങള്‍ ഉണ്ടാക്കി....
അമ്മതിന്റെയും, ഇബ്രായിന്റെയും മക്കള്‍ക്ക്‌ വിവാഹ പ്രായമായി..
നൂറു പവനും, കാറും വേണം, അമ്മത് ബ്രോകരോട് ഇത് പറഞ്ഞു ഞെളിഞ്ഞു നിന്ന് ചിരിച്ചു..
ബ്രോക്കര്‍ ‍ പറഞ്ഞത് കേട്ട് ഇബ്രായീന്‍ നിന്ന് വിയര്‍ത്തു നെറ്റി തുടച്ചു..
ഇക്കാലത്ത് ഇത് കുറഞ്ഞതാനെന്നേ ! ഭാര്യ ഇബ്രായീന്റെ വിയര്‍പ്പു അറിയാതെ ന്യായീകരിച്ചു. അല്ലെങ്കിലും നാട്ടുകാരുടെ മുമ്പില് ഞമ്മളും പിന്നിലല്ലാന്നു കാണിച്ചു കൊടുക്കണ്ടേന്ന് .
അങ്ങിനെ ഇബ്രായീന്റെ ജീവിതം ആവിയാക്കി മകളെ സ്ത്രീ ധനം നല്‍കി കെട്ടിച്ചു.
കല്ല്യാണം കഴിഞു വിയര്‍പ്പു തോര്‍ത്തെടുത്ത് വീശി ഉണക്കി ഇബ്രായീന്‍ എന്നന്നേക്കുമായി കിടന്നു..
മകന് കിട്ടിയ സ്ത്രീധനം തൂക്കി നോക്കി, ""കുറച്ചു കൂടി ചോദിക്കാമായിരുന്നു"". അമ്മതും, ഭാര്യയും ആര്‍ത്തു ചിരിച്ചു..അമ്മതിന്റെ മകനും.
അങ്ങിനെ അമ്മ്തിന്റെ മകനും ഭാര്യയും ജീവിതം ആരംഭിച്ചു..വിയര്‍ക്കാതെ കിട്ടിയ സ്ത്രീധനം ആവിയായി തുടങ്ങി..
അവര്‍ക്കൊരു പെണ്‍ കുഞ്ഞു ജനിച്ചു..
അമ്മതിന്റെ മകന്റെ മുഖം മ്ലാനമായി....
ഭാര്യ പറഞ്ഞു..ഇങ്ങളെന്താ വെടി കൊണ്ട പന്നീടെ പോലെ നിക്കണേ..
മോള്‍ക്ക്‌ ഒന്നും രണ്ടും പോരാ, ചുരുങ്ങിയത് ഇരുനൂരെങ്കിലും വേണം.. ഇരുനൂറു !
അമ്മതിന്റെ മോന്‍ പെട്ടിയെടുത്തു ഗള്‍ഫിലേക്ക് പറന്നു.....അറബ് സൂര്യന്റെ ചുവട്ടില്‍ വിയര്‍ക്കാന്‍ തുടങ്ങി..
........................
സ്ത്രീധനം. വിയര്‍ക്കാതെ വാങ്ങുന്ന ഈ ധനം.. ഒരു ബൂമറാങ്ങ് പോലെയാണ്. തങ്ങളുടെ നിലവിലെ അവസ്ഥയില്‍ ഓരോരുത്തരും ഈ ധനം വാങ്ങി ആസ്വദിക്കുന്നു. അതിലെ വിയര്‍പ്പിന്റെ കഥയോര്‍ക്കാതെ..
ഇതിനെതിരെ ഒരു യുദ്ധം തുടങ്ങേണ്ടിയിരിക്കുന്നു... ഇനിയുള്ള ജീവിതങ്ങള്‍ക്ക് വേണ്ടി...
സ്ത്രീധനം വേണമെന്ന് ആവശ്യപെടുന്ന മാതാ പിതാക്കല്‍ക്കെതിരെ മകന്‍..
സ്ത്രീധനം വേണമെന്ന് പറയുന്ന മകനോട്‌ മാതാ പിതാക്കള്‍...
സ്ത്രീധനമുന്ടെന്നരിന്ജീട്ടും വിവാഹത്തിന് അനുമതി കൊടുക്കുന്ന മഹല്ലുകല്‍ക്കെതിരെ സമൂഹം..
അത്തരം വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന ഉലമാ ക്കെതിരെ....
ഒരു യുദ്ധം ! പവിത്രമായ കുടുമ്പ ജീവിതത്തിനു വേണ്ടി..

2008, ഡിസംബർ 25, വ്യാഴാഴ്‌ച


ഒരു ആഫ്രിക്കന്‍ ഫിലിമിലെ ഒരു രംഗം.

അസ്സലാമു അലൈക്കും ഓള്‍,

വീട്ടിലേക്കു കയറി വന്ന മകള്‍ സംസാരത്തിനിടെ പിതാവിനോട് തന്റെ ചെറിയ മകളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു,

അറിയുമോ, ഇവള്‍ നന്നായി പാട്ട് പാടും, ഡാന്‍സും ചെയ്യും.

ഇത് കേട്ട് പിതാവ് തന്റെ മകളെ നോക്കി പറഞ്ഞു.

മോളെ, ഒരിക്കലും അത് പ്രോത്സാഹി പ്പിക്കെണ്ടാതില്ല.

അത് ഇല്യൂഷന്റെ ഒരു ലോകം മാത്രമേ അവര്‍ക്ക് തുറന്നു കൊടുക്കൂ.

അവരുടെ ലോകം ഇപ്പോള്‍ പുസ്തകങ്ങളാണ് ആകേണ്ടത്. അവര്‍ക്ക് മുമ്പില്‍ അത് തുറന്നു വെക്കൂ.പുതിയ ചിന്തകള്‍ക്ക് മാത്രമേ ലോകത്തെ അതിന്റെ പ്രയാണത്തില്‍ സഹയാത്രികരകാന്‍ കഴിയൂ.അതിലൂടെ മാത്രമേ യാതര്ത്യങ്ങള്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ.

സിനിമ ഒരു സന്ദേശം സമൂഹത്തിനു നല്‍കുകയാണ്......

ഇന്നത്തെ റിയാലിറ്റി ഷോകള്‍ സൃഷ്ടിക്കുന്ന ഇല്യൂഷന്റെ ലോകം നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ സമൂഹത്തെ എത്രമാത്രം ഗ്രസിച്ചു കഴിന്ജീട്ടുണ്ട്. പ്രകൃതിയുടെ ഉല്‍സവമായ കൃഷി സ്ഥലങ്ങള്‍ മനുഷ്യന്‍ വിസ്മരിചിരിക്കുന്നുകൃഷിക്ക് പകരം അവയെ ഊഷരമാക്കി കോണ്‍ക്രീറ്റ് സൌധങ്ങള്‍ പണിതു ഉയര്‍ത്തുന്നു ഫാസ്റ്റ് ഫുഡ് സംസ്കാരം ഒരു തലമുറയെ വിഴുങ്ങി കഴിഞ്ഞു.

ഇനിയെന്നാണ് ഒരു കൊയ്ത്തു പാട്ട്, വരി വരിയായ് പോകുന്ന കൊയ്തുകാരില്‍ നിന്ന് കേള്‍ക്കാന്‍ പ്രകൃതിക്ക്‌ കഴിയുന്നത്‌.

കൃഷി, എല്ലാവരും മറക്കാന്‍ ശ്രമിക്കുകയാണ്പ്രകൃതിയും.

ഒരു മഴ പെയ്യാതെ തിരിച്ചു പോകുകയാണ്.

കുടയില്ലാതെ ഒരു കുട്ടി ഗുഡ് മോര്‍ണിംഗ് പറഞ്ഞു ഇന്ഗ്ലീഷ്‌ മീടിയത്തിലേക്ക്.....

ദൃക്സാക്ഷി










വലിച്ചെറിഞ്ഞ ഒരു വിത്ത്
മണ്ണില്‍ നിന്നു
പുറത്തേക്ക് തല നീട്ടി സന്തോഷിക്കുന്നതും
മനുഷ്യനോടു സംവദിച്ചു നില്‍ക്കുന്നതും
വെറും കാഴ്ച.

ഭുമി ,
അതില്‍
ഇപ്പോള്‍ വരണ്ട രേഖകള്‍ മാത്രം !
അവ നോക്കി
എനിക്കും നിങ്ങള്‍ക്കും ഭാവി പറയാം.