എന്തായാലും തങ്ങള്‍ക്കു കിട്ടിയ സ്ത്രീ ധനവും വാങ്ങി അവര്‍ അങ്ങിനെ ജീവിതത്തിലേക്ക് പ്രവേശിച്ചു.
അമ്മതിനു ആണ് കുഞ്ഞു ജനിച്ചു, അമ്മത് സന്തോഷം കൊണ്ട് തുള്ളിച്ചാടി, എല്ലാം മറന്നു നിന്ന്. ലോട്ടരിയെടുക്കാതെ ലച്ചങ്ങള് ബംബരായി തന്റെ മകനിലൂടെ വരുന്നതും കാറ് പോര്‍ച്ചില്‍ കിടക്കുന്നതും സ്വപ്നം കണ്ടു.
ഇബ്രായിനു പെണ് കുഞ്ഞു ജനിച്ചു, ഇബ്രായീന്റെ മുഖം വാടി, തന്റെ ജീവിതം ലക്ഷങ്ങല്‍ക്കായി വിയര്‍ത്തു തീരാന്‍ പോകുന്ന ദിവസങ്ങള്‍ ഓര്‍ത്തു കാറ്റ് പോയ ബലൂണ്‍ പോലെയായി..
ഇങ്ങളെന്താ കുന്തം വിഴുങ്ങിയ പോലെ നിക്കണേ..!
ഭാര്യയുടെ ചോദ്യം കേട്ടതേ വീണ്ടും ഞെട്ടി. സമനില വീണ്ടെടുത്ത് ഭാര്യയുടെ നേരെ നോക്കി ഒന്ന് ആത്മഗതം ചെയ്തു. "ന്നാലും എന്നോടിത് വേണ്ടായിരുന്നു". ഇബ്രായീന് വിയര്‍ത്തു..
ഇതിനിടയില്‍ മകള്‍ വളര്‍ന്നു കൊണ്ടിരുന്നു.
ദേ , ഇങ്ങിനെ പോയാല്‍ കാര്യങ്ങള്‍ ശരിയാവൂല, ലച്ചങ്ങള് വേണം, ലച്ചങ്ങള് മകളെ കെട്ടിച്ചയക്കാന്‍.
അത് കേട്ട് പരിസര ബോധം വന്ന ഇബ്രായീന് പെട്ടിയുമെടുത്ത് മരുഭൂ സാനുക്കളിലേക്ക് വണ്ടി കയറി.. അറബ് സൂര്യന്റെ ചുവടെ നീണ്ട തപസ്സു..പ്രസാദിച്ചു കിട്ടുന്ന ദീനാരുകള്‍ ലക്ഷങ്ങളായി. ലക്ഷങ്ങലാക്കി മാറ്റുന്ന വര്‍ഷങ്ങള്‍ തന്റെ ജീവിതത്തില്‍ നിന്നു കരിഞ്ഞു വീണു കൊണ്ടിരുന്നു.അങ്ങിനെ വിയര്തൊലിച്ചു ലക്ഷങ്ങള്‍ ഉണ്ടാക്കി....
അമ്മതിന്റെയും, ഇബ്രായിന്റെയും മക്കള്‍ക്ക് വിവാഹ പ്രായമായി..
നൂറു പവനും, കാറും വേണം, അമ്മത് ബ്രോകരോട് ഇത് പറഞ്ഞു ഞെളിഞ്ഞു നിന്ന് ചിരിച്ചു..
ബ്രോക്കര്‍ പറഞ്ഞത് കേട്ട് ഇബ്രായീന് നിന്ന് വിയര്‍ത്തു നെറ്റി തുടച്ചു..
ഇക്കാലത്ത് ഇത് കുറഞ്ഞതാനെന്നേ ! ഭാര്യ ഇബ്രായീന്റെ വിയര്‍പ്പു അറിയാതെ ന്യായീകരിച്ചു. അല്ലെങ്കിലും നാട്ടുകാരുടെ മുമ്പില്‍ ഞമ്മളും പിന്നിലല്ലാന്നു കാണിച്ചു കൊടുക്കണ്ടേന്ന് .
അങ്ങിനെ ഇബ്രായീന്റെ ജീവിതം ആവിയാക്കി മകളെ സ്ത്രീ ധനം നല്കി കെട്ടിച്ചു.
കല്ല്യാണം കഴിഞു വിയര്‍പ്പു തോര്‍ത്തെടുത്ത് വീശി ഉണക്കി ഇബ്രായീന് എന്നന്നേക്കുമായി കിടന്നു..
മകന് കിട്ടിയ സ്ത്രീധനം തൂക്കി നോക്കി, ""കുറച്ചു കൂടി ചോദിക്കാമായിരുന്നു"". അമ്മതും, ഭാര്യയും ആര്‍ത്തു ചിരിച്ചു..അമ്മതിന്റെ മകനും.
അങ്ങിനെ അമ്മ്തിന്റെ മകനും ഭാര്യയും ജീവിതം ആരംഭിച്ചു..വിയര്‍ക്കാതെ കിട്ടിയ സ്ത്രീധനം ആവിയായി തുടങ്ങി..
അവര്‍ക്കൊരു പെണ് കുഞ്ഞു ജനിച്ചു..
അമ്മതിന്റെ മകന്റെ മുഖം മ്ലാനമായി....
ഭാര്യ പറഞ്ഞു..ഇങ്ങളെന്താ വെടി കൊണ്ട പന്നീടെ പോലെ നിക്കണേ..
മോള്‍ക്ക് ഒന്നും രണ്ടും പോരാ, ചുരുങ്ങിയത് ഇരുനൂരെങ്കിലും വേണം.. ഇരുനൂറു !
അമ്മതിന്റെ മോന് പെട്ടിയെടുത്തു ഗള്‍ഫിലേക്ക് പറന്നു.....അറബ് സൂര്യന്റെ ചുവട്ടില്‍ വിയര്‍ക്കാന്‍ തുടങ്ങി..
........................
സ്ത്രീധനം. വിയര്‍ക്കാതെ വാങ്ങുന്ന ഈ ധനം.. ഒരു ബൂമറാങ്ങ് പോലെയാണ്. തങ്ങളുടെ നിലവിലെ അവസ്ഥയില്‍ ഓരോരുത്തരും ഈ ധനം വാങ്ങി ആസ്വദിക്കുന്നു. അതിലെ വിയര്‍പ്പിന്റെ കഥയോര്‍ക്കാതെ..
ഇതിനെതിരെ ഒരു യുദ്ധം തുടങ്ങേണ്ടിയിരിക്കുന്നു... ഇനിയുള്ള ജീവിതങ്ങള്‍ക്ക് വേണ്ടി...
സ്ത്രീധനം വേണമെന്ന് ആവശ്യപെടുന്ന മാതാ പിതാക്കല്‍ക്കെതിരെ മകന്..
സ്ത്രീധനം വേണമെന്ന് പറയുന്ന മകനോട് മാതാ പിതാക്കള്‍...
സ്ത്രീധനമുന്ടെന്നരിന്ജീട്ടും വിവാഹത്തിന് അനുമതി കൊടുക്കുന്ന മഹല്ലുകല്‍ക്കെതിരെ സമൂഹം..
അത്തരം വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന ഉലമാ ക്കെതിരെ....
ഒരു യുദ്ധം ! പവിത്രമായ കുടുമ്പ ജീവിതത്തിനു വേണ്ടി..