2008, ഡിസംബർ 25, വ്യാഴാഴ്‌ച

ദൃക്സാക്ഷി










വലിച്ചെറിഞ്ഞ ഒരു വിത്ത്
മണ്ണില്‍ നിന്നു
പുറത്തേക്ക് തല നീട്ടി സന്തോഷിക്കുന്നതും
മനുഷ്യനോടു സംവദിച്ചു നില്‍ക്കുന്നതും
വെറും കാഴ്ച.

ഭുമി ,
അതില്‍
ഇപ്പോള്‍ വരണ്ട രേഖകള്‍ മാത്രം !
അവ നോക്കി
എനിക്കും നിങ്ങള്‍ക്കും ഭാവി പറയാം.




1 അഭിപ്രായം:

  1. മുകുളം മന്ദ്രിക്കുന്നത് ഹൃദയ താളങ്ങള്‍ക്ക് വായിക്കാനാകും -
    ഹൃദയം പണയം വച്ചിട്ടില്ലെങ്കില്‍ .
    അകക്കണ്ണ് തുറക്കാത്തതു കൊണ്‍ട് കണ്‍ കുളിരാകാം -
    പക്ഷെ മനം കുളിര്‍കാന്‍ഭാഗ്യം ചെയ്യണം .
    മുഴുവന്‍ വെളിച്ചവും വായ കൊണ്ടൂതി ക്കെടുത്താമെന്ന്-
    വ്യാമോഹിക്കുമ്പോള്‍ തലവര വരണ്ടതല്ലാതെ എന്താകാന്‍ .

    മറുപടിഇല്ലാതാക്കൂ