2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

തനിയാവര്‍ത്തനം

അമ്മതും, ഇബ്രായിനും. ഇവര്‍ ഒരു പക്ഷെ നമ്മളായിരിക്കാം. അല്ലെങ്കില്‍ നമുക്കിടയില്‍ ഉണ്ടായിരിക്കാം. ഇവരുടെ കല്യാണത്തിന് നമ്മള്‍ ഉണ്ടായിരിന്നു. അവര്‍ക്ക് കിട്ടിയ സ്ത്രീ ധനത്തെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തീട്ടുണ്ട്. അത്രയും കിട്ടിയീട്ടുന്ടെങ്കില്‍ നമുക്ക്, നമ്മുടെ ആണ്‍ മക്കള്‍ക്ക്‌ എത്ര കിട്ടാം എന്നതിനെ കുറിച്ചും ആ സമയം ഗവേഷണം ചെയ്തീട്ടുണ്ട്.

എന്തായാലും തങ്ങള്‍ക്കു കിട്ടിയ സ്ത്രീ ധനവും വാങ്ങി അവര്‍ അങ്ങിനെ ജീവിതത്തിലേക്ക് പ്രവേശിച്ചു.
അമ്മതിനു ആണ്‍ കുഞ്ഞു ജനിച്ചു, അമ്മത് സന്തോഷം കൊണ്ട് തുള്ളിച്ചാടി, എല്ലാം മറന്നു നിന്ന്. ലോട്ടരിയെടുക്കാതെ ലച്ചങ്ങള്‍ ബംബരായി തന്റെ മകനിലൂടെ വരുന്നതും കാറ് പോര്‍ച്ചില്‍ കിടക്കുന്നതും സ്വപ്നം കണ്ടു.
ഇബ്രായിനു പെണ്‍ കുഞ്ഞു ജനിച്ചു, ഇബ്രായീന്റെ മുഖം വാടി, തന്റെ ജീവിതം ലക്ഷങ്ങല്‍ക്കായി വിയര്‍ത്തു തീരാന്‍ പോകുന്ന ദിവസങ്ങള്‍ ഓര്‍ത്തു കാറ്റ് പോയ ബലൂണ്‍ പോലെയായി..
ഇങ്ങളെന്താ കുന്തം വിഴുങ്ങിയ പോലെ നിക്കണേ..!
ഭാര്യയുടെ ചോദ്യം കേട്ടതേ വീണ്ടും ഞെട്ടി. സമനില വീണ്ടെടുത്ത്‌ ഭാര്യയുടെ നേരെ നോക്കി ഒന്ന് ആത്മഗതം ചെയ്തു. "ന്നാലും എന്നോടിത് വേണ്ടായിരുന്നു". ഇബ്രായീന്‍ വിയര്‍ത്തു..
ഇതിനിടയില്‍ മകള്‍ വളര്‍ന്നു കൊണ്ടിരുന്നു.
ദേ , ഇങ്ങിനെ പോയാല്‍ കാര്യങ്ങള്‍ ശരിയാവൂല, ലച്ചങ്ങള്‍ വേണം, ലച്ചങ്ങള്‍ മകളെ കെട്ടിച്ചയക്കാന്‍.
അത് കേട്ട് പരിസര ബോധം വന്ന ഇബ്രായീന്‍ പെട്ടിയുമെടുത്ത് മരുഭൂ സാനുക്കളിലേക്ക് വണ്ടി കയറി.. അറബ് സൂര്യന്റെ ചുവടെ നീണ്ട തപസ്സു..പ്രസാദിച്ചു കിട്ടുന്ന ദീനാരുകള്‍ ലക്ഷങ്ങളായി. ലക്ഷങ്ങലാക്കി മാറ്റുന്ന വര്‍ഷങ്ങള്‍ തന്റെ ജീവിതത്തില്‍ നിന്നു കരിഞ്ഞു വീണു കൊണ്ടിരുന്നു.അങ്ങിനെ വിയര്തൊലിച്ചു ലക്ഷങ്ങള്‍ ഉണ്ടാക്കി....
അമ്മതിന്റെയും, ഇബ്രായിന്റെയും മക്കള്‍ക്ക്‌ വിവാഹ പ്രായമായി..
നൂറു പവനും, കാറും വേണം, അമ്മത് ബ്രോകരോട് ഇത് പറഞ്ഞു ഞെളിഞ്ഞു നിന്ന് ചിരിച്ചു..
ബ്രോക്കര്‍ ‍ പറഞ്ഞത് കേട്ട് ഇബ്രായീന്‍ നിന്ന് വിയര്‍ത്തു നെറ്റി തുടച്ചു..
ഇക്കാലത്ത് ഇത് കുറഞ്ഞതാനെന്നേ ! ഭാര്യ ഇബ്രായീന്റെ വിയര്‍പ്പു അറിയാതെ ന്യായീകരിച്ചു. അല്ലെങ്കിലും നാട്ടുകാരുടെ മുമ്പില് ഞമ്മളും പിന്നിലല്ലാന്നു കാണിച്ചു കൊടുക്കണ്ടേന്ന് .
അങ്ങിനെ ഇബ്രായീന്റെ ജീവിതം ആവിയാക്കി മകളെ സ്ത്രീ ധനം നല്‍കി കെട്ടിച്ചു.
കല്ല്യാണം കഴിഞു വിയര്‍പ്പു തോര്‍ത്തെടുത്ത് വീശി ഉണക്കി ഇബ്രായീന്‍ എന്നന്നേക്കുമായി കിടന്നു..
മകന് കിട്ടിയ സ്ത്രീധനം തൂക്കി നോക്കി, ""കുറച്ചു കൂടി ചോദിക്കാമായിരുന്നു"". അമ്മതും, ഭാര്യയും ആര്‍ത്തു ചിരിച്ചു..അമ്മതിന്റെ മകനും.
അങ്ങിനെ അമ്മ്തിന്റെ മകനും ഭാര്യയും ജീവിതം ആരംഭിച്ചു..വിയര്‍ക്കാതെ കിട്ടിയ സ്ത്രീധനം ആവിയായി തുടങ്ങി..
അവര്‍ക്കൊരു പെണ്‍ കുഞ്ഞു ജനിച്ചു..
അമ്മതിന്റെ മകന്റെ മുഖം മ്ലാനമായി....
ഭാര്യ പറഞ്ഞു..ഇങ്ങളെന്താ വെടി കൊണ്ട പന്നീടെ പോലെ നിക്കണേ..
മോള്‍ക്ക്‌ ഒന്നും രണ്ടും പോരാ, ചുരുങ്ങിയത് ഇരുനൂരെങ്കിലും വേണം.. ഇരുനൂറു !
അമ്മതിന്റെ മോന്‍ പെട്ടിയെടുത്തു ഗള്‍ഫിലേക്ക് പറന്നു.....അറബ് സൂര്യന്റെ ചുവട്ടില്‍ വിയര്‍ക്കാന്‍ തുടങ്ങി..
........................
സ്ത്രീധനം. വിയര്‍ക്കാതെ വാങ്ങുന്ന ഈ ധനം.. ഒരു ബൂമറാങ്ങ് പോലെയാണ്. തങ്ങളുടെ നിലവിലെ അവസ്ഥയില്‍ ഓരോരുത്തരും ഈ ധനം വാങ്ങി ആസ്വദിക്കുന്നു. അതിലെ വിയര്‍പ്പിന്റെ കഥയോര്‍ക്കാതെ..
ഇതിനെതിരെ ഒരു യുദ്ധം തുടങ്ങേണ്ടിയിരിക്കുന്നു... ഇനിയുള്ള ജീവിതങ്ങള്‍ക്ക് വേണ്ടി...
സ്ത്രീധനം വേണമെന്ന് ആവശ്യപെടുന്ന മാതാ പിതാക്കല്‍ക്കെതിരെ മകന്‍..
സ്ത്രീധനം വേണമെന്ന് പറയുന്ന മകനോട്‌ മാതാ പിതാക്കള്‍...
സ്ത്രീധനമുന്ടെന്നരിന്ജീട്ടും വിവാഹത്തിന് അനുമതി കൊടുക്കുന്ന മഹല്ലുകല്‍ക്കെതിരെ സമൂഹം..
അത്തരം വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന ഉലമാ ക്കെതിരെ....
ഒരു യുദ്ധം ! പവിത്രമായ കുടുമ്പ ജീവിതത്തിനു വേണ്ടി..

16 അഭിപ്രായങ്ങൾ:

  1. Some clever guys are not asking direct dowry, but asking for employed girls for life long safe income! OOO Parents are now running after school managers with lakhs to grab a post for their daughter to avoid dowry!

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. പവിത്രമായ ഒരു ബന്ധത്തെയാണ് വിവാഹം പ്രതിനിധീകരിക്കുന്നത്. പക്ഷെ ആ ബന്ധം സ്ഥാപിക്കപെടുന്നത് ഇസ്ലാമിന്റെ നിയമത്തെ വ്യഭിചരിച്ചു കൊണ്ടാണ്. സ്ത്രീ ധനം. ഇസ്ലാം സ്ത്രീക്ക് കല്പിച്ചു നല്‍കിയ മഹറിനു പകരം വിലപേശി വാങ്ങുന്ന ഈ ധന വിനിമയത്തിന് മൌനാനുവാദം നല്‍കുന്ന സമൂഹം, സാക്ഷി വെക്കുന്ന സമൂഹം. സദ്യവട്ടം കഴിഞ്ഞു ഇറങ്ങി പോകുന്ന ഉലമയും, നാട്ടുകാരും പെണ്‍കുട്ടിയുടെ കുടുമ്പം പേറേണ്ടി
    വന്ന സാമ്പത്തിക ദുരന്തത്തെ പറ്റി ചിന്തിക്കുന്നേയില്ല. വിയര്‍ക്കാതെ കിട്ടുന്ന ധനം മുമ്പില്‍ കണ്ടു പൊടി പൊടിക്കുന്ന വിവാഹ മാമാങ്കങ്ങള്‍. സ്ത്രീ ധനം വാങ്ങി അതില്‍ നിന്നും നക്കാപിച്ചയെടുത്തു മഹര് നല്‍കുന്ന ഉദാര മനസ്കതക്ക് പേരെന്ത് വിളിക്കണം. തീര്‍ച്ചയായും ഈ സമൂഹം അവഹേളിക്കുന്നത് മഹര് കൊടുക്കണമെന്ന് പറഞ്ഞ പ്രവാചകനെയും, കുര്‍ ആനെയുമാണ്.....
    ഇസ്ലാമിനെതിരെയും പ്രവാചകനെതിരെയും വിവരദോഷികള്‍ എന്തെങ്കിലും പറയുമ്പോള്‍ വൈകാരികമാകുന്ന സാമൂഹിക അന്തരീക്ഷം എന്തുകൊണ്ട് ബോധപൂര്‍വം ചെയ്യുന്ന ഈ ഇസ്ലാമിക നിന്ദക്കെതിരെ മൌനമാകുന്നു ! ആരാണ് പ്രവാചകനെയും, ഇസ്ലാമിനെയും ജീവിതം കൊണ്ട് അവഹേളിക്കുന്നത് !

    മറുപടിഇല്ലാതാക്കൂ
  4. എന്താ ചെയ്യാ?
    ഈ ദുരന്തത്തെ കെട്ട് കെട്ടിക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  5. ഈ വിപത്തിനെതിരെ യുവജനങ്ങള്‍ തന്നെ മുന്നോട്ട്‌ വരണം.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ സുഹൃത്തെ , എഴുത്ത് നന്നായി . ധാര്‍മ്മിക രോഷം അഭിനന്ദനീയം . പക്ഷെ ക്യാന്‍സറിനു പര്യാപ്തമായ ഒരു ചികിത്സാ വിധി ഇതുവരെ കണ്ടെത്തിയിട്ടില്ലല്ലോ . മുറിച്ചു മാറ്റിയാല്‍ ശരീരം തന്നെ ഇല്ലാതെ വരും . താങ്കള്‍ വരൂ ..നമുക്കൊരുമിച്ചു പാടാം ..
    ദീപസ്തംഭം മഹാശ്ചര്യം ...

    മറുപടിഇല്ലാതാക്കൂ
  7. Abdulkader kodungallur പറഞ്ഞു...

    സുഹൃത്തെ,.... പര്യാപ്തമായ ഒരു ചികിത്സാ വിധി ഇതുവരെ കണ്ടെത്തിയിട്ടില്ലല്ലോ ?
    ........
    മനുഷ്യനെ വെച്ച് വിലപേശുന്ന കച്ചവടം എന്ന് ആധുനിക വിവാഹത്തെ കുറിച്ച് പറയാം.എന്തിന്നു വേണ്ടി ഈ വിലപേശല്‍. ! അങ്ങിനെയൊരു വിലപെശലിനാണോ ജീവിതം ആരംഭിക്കുന്നത്. ഇവിടെ വേണ്ടത് യഥാര്‍ത്ഥ ജീവിതമാണ്. ഒരു പക്ഷെ ഇന്ന് ഗള്‍ഫില്‍ ഭൂരിഭാഗവും തങ്ങളുടെ യുവത്വം കളയുന്നത് ഈ സാമൂഹിക തിന്മയുടെ പേരിലാണ്. തങ്ങളുടെ മകള്‍ക്ക് വേണ്ടി, സഹോദരിക്ക് വേണ്ടി. സ്ത്രീയുടെ സ്ഥാനം ഉയര്‍ത്തി കൊണ്ടുള്ള മഹറിനെ ബഹുമാനിച്ചു കൊണ്ടല്ലാതെ ഇസ്ലാമിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമല്ല.

    മറുപടിഇല്ലാതാക്കൂ
  8. എന്തായാലും ഞാന്‍ കാണിച്ച സാഹസം ആര്‍ക്കും കഴിയില്ല.
    തികച്ചും സിനിമ സ്റ്റൈല്‍ ആയിരുന്നു.തികച്ചും ലളിതം.
    വില പേശലോ കച്ചവടമോ ഒന്നുമില്ല.

    മറുപടിഇല്ലാതാക്കൂ
  9. സത്യങ്ങളുടെ നിറം ചാളിചെഴുതി ഇതില്‍ ജീവിതത്തിന്റെ രക്തകറയുണ്ട് ....അമ്മധുമാര്‍ ചോദിച്ച് വാങ്ങുമ്പോള്‍ ആന്റണിമാരും രഹസ്യമായി വാങ്ങി ഒളിപ്പിക്കുന്നു .ഞങ്ങളുടെ ഒരു സുഹൃത്ത്‌ [ ക്രിസ്ത്യന്‍ ] ലക്‌ഷ്യം വച്ചത് രണ്ടു കോടി ...പക്ഷെ കിട്ടിയത് ഒരു കോടി ...അതിന്റെ തീരാ സങ്കടത്തില്‍ ആണ് അദ്ദേഹം കല്യാണം കഴിഞ്ഞു തിരികെ ഇവിടെ എത്തിയത് ...അമ്മധും ഇബ്രയിനും ആന്റണിയും ആര് തന്നെയാവട്ടെ അവര്‍ താന്തോന്നിയെ പോലുള്ള ചെറുപ്പക്കാരെ കണ്ടു പഠിക്കട്ടെ ...താന്തോന്നിയാകട്ടെ അവരുടെ മാതൃക .

    മറുപടിഇല്ലാതാക്കൂ
  10. സ്ത്രീധനത്തിന്റെ ഇരകലാകപെടുന്ന കുടുമ്പത്തിന്റെ മാനസിക വ്യഥകള്‍ തമസ്കരിക്കപെടുന്നു .

    ഈ വിലപേശല്‍ ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് !

    പോസ്റ്റിനു അഭിനന്ദനങ്ങള്‍ !

    www.ilanjipookkal.blogspot.com

    മറുപടിഇല്ലാതാക്കൂ
  11. സ്ത്രീ ധനം കൊടുക്കാന്‍ കഷ്ടപ്പെടുന്ന ധാരാളം കുടുംബങ്ങള്‍ സമൂഹത്തിലുണ്ട് .പക്ഷെ സ്ത്രീ ധനത്തിന്റെ പേരില്‍ മാത്രം വിവാഹം മുടങ്ങിയ കേസുകള്‍ സമൂഹത്തില്‍ കുറവാണ്. അതെ സ്ഥാനത് സ്ത്രീ ധനം കൊടുക്കാന്‍ കഴിഞ്ഞതിന്റെ പേരില്‍ വിവാഹ സൌഭാഗ്യം ലഭിച്ച ധാരാളം പേര്‍ സമൂഹത്തിലുണ്ട്.
    മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്‌ കാലല്ല അവലംഭിക്കെണ്ടാത് . ഓരോ ഗ്രാമവും പഠിക്കുക .സൌന്ദര്യം കുറവായ അല്ലെങ്ങില്‍ മറ്റു പ്രശ്നങ്ങല്ലുള്ള പതിനായിരക്കണക്കിനു പെണ്മക്കളുടെ വിവാഹം സ്ത്രീ ധന കൊടുത്തു കൊണ്ട് നടത്തപ്പെടുന്നു-സ്തീ ധനം ഉള്ളത് കൊണ്ട് അവര്‍ക്ക് വിവാഹം നടന്നു കിട്ടി-. സ്തീ ധനം സ്വീകരിച്ചതിനാല്‍ വീടുണ്ടാക്കാനും ജോലി കണ്ടെത്താനും കഴിഞ്ഞ പതിനായിരങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  12. ഒളവട്ടൂര്‍,
    സൌന്ദര്യമില്ലാത്തതിനാല്‍ സ്ത്രീ ധനം പകരമാക്കി സമമാക്കുന്ന വിവാഹം വിവാഹമല്ല. കച്ചവടമാണ്. പെണ്‍കുട്ടിക്ക് പകരം പണത്തെ വെച്ച് ബാലന്‍സ് ചെയ്യുന്നു. ഇവിടെ വിവാഹത്തിലൂടെ പരസ്പരം ഉണ്ടാകേണ്ട പവിത്ര സ്നേഹ ബന്ദം അന്യമാകുകയാണ്. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേദനകള്‍, അവഗണനകള്‍ അത്തരം ബന്ധങ്ങളില്‍ നമുക്ക് ചുറ്റും കാണാന്‍ കഴിയും.
    സൌന്ദര്യം വെച്ച് മുതലെടുപ്പ് നടത്തുന്ന സൃഷ്ടികളുടെ ന്യയീകരണത്തില്‍ സൃഷ്ടാവിനെ കൂട്ട് പിടിക്കുന്നുന്ടെന്നു തോന്നിപോകും താങ്കളുടെ കമന്റു വായിച്ചാല്‍. ഓരോരുത്തര്‍ക്ക് ഏറിയും കുറഞ്ഞും സൌന്ദര്യം ഉണ്ടെന്നിരിക്കെ സ്ത്രീക്ക് മാത്രം സൌന്ദര്യ കുറവ് കാണുന്നതില്‍ അപാകതയുണ്ട്. പിന്നെ, താങ്കള്‍ സ്ത്രീ ധനം വാങ്ങുന്നത് ജോലിയില്ലാതവര്‍ക്ക് ആശ്വാസമാണെന്ന് പറയുന്ന ന്യായീകരണത്തിന്റെ ഇരയായി വിവാഹിതനാകുന്ന പുരുഷന്‍ നാളെ പെന്‍ കുട്ടിയുടെ പിതാവായി മാറുന്ന സമയവും ഓര്‍ക്കേണ്ടതുണ്ട്.
    സ്ത്രീ ധനം ഒരു രോഗമാണ്. രോഗ ഗ്രസ്തമാക്കപെട്ട ഒരു സമൂഹത്തിന്റെ അടയാളം !

    മറുപടിഇല്ലാതാക്കൂ
  13. http://ponkavanam.com/islam/index.php?title=%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%A8%E0%B4%82_%E0%B4%B8%E0%B4%AE%E0%B5%81%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%82

    മറുപടിഇല്ലാതാക്കൂ
  14. പവിത്രമായ ഒരു കുടുംബം കെട്ടിപ്പടുക്കുവാൻ എവിടെനിന്നാണ് നമ്മൾ യുധം ആരംഭിക്കേണ്ടത് ?
    സമൂഹത്തിന്റെ ഈ ദുഷിപ്പുകളെ നമ്മളൊക്കെ വിമർശിക്കുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും തഥൈവ

    മറുപടിഇല്ലാതാക്കൂ
  15. കെട്ടുന്ന ചെക്കന് നട്ടെല്ലുണ്ടങ്കില്‍ ഇതൊന്നും പ്രശ്നമല്ല

    മറുപടിഇല്ലാതാക്കൂ