2011, മാർച്ച് 6, ഞായറാഴ്‌ച

അത്ഭുതങ്ങള്‍ സംഭവിക്കുന്നതെന്തു കൊണ്ട് !

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന ഒരു സംഭവം.*



ഒരു സിദ്ധന്‍ , അയാള്‍ ദിവ്യനാണ്, വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു.


അയാള്‍ കൊടുക്കുന്ന വെള്ളം കുടിച്ചാല്‍ എതസുഖവും മാറും. ഡോക്ടര്‍മാര്‍ക്ക് രോഗികളെ കിട്ടാതായി. കമ്പ്ലൈന്റ് പോലീസ് സ്റെഷനില്‍ എത്തി. അയാളെ പിടിച്ചു ലോക്കപ്പിലിട്ടു. ലോക്കപ്പ് തുറക്കാതെ, പോലീസ് പോലും അറിയാതെ ദിവ്യന്‍ പഴയ സ്ഥലത്ത് പ്രത്യക്ഷപെട്ടു. ഇങ്ങിനെയൊരു വാര്‍ത്തയും കൂടി (മുരീടന്മാര്‍ പരത്തിയപ്പോള്‍) പരന്നപ്പോള്‍ ഓട്ടോറിക്ഷകള്‍, ജീപ്പുകള്‍, കാറുകള്‍ ആളുകളെയും കൊണ്ട് ടി സ്ഥലത്തേക്ക് പാഞ്ഞു.


ആശ്രമത്തിനു മുമ്പില്‍ വണ്ടികള്‍ ഭക്തര്‍ തിരിച്ചു വരുന്നതും കാത്തു നിരനിരയായി കിടന്നു.സംശയം തീര്‍ക്കാന്‍ ചെന്നവര്‍ തിരക്ക് കണ്ട് വണ്ടി പാര്‍ക്കിങ്ങിലിട്ടു കിടന്നു.


വെള്ളത്തിനായി പാത്രങ്ങള്‍ കൊണ്ട് വരാത്ത ആളുകള്‍ കന്നാസിനായി ഓടി നടന്നു. അവിടെ കടകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചുരുങ്ങിയ സമയം കൊണ്ട്, ഹോട്ടല്‍ , ചായക്കട, സോഡാ സര്‍ബത്ത് കട, പിന്നെ പ്ലാസ്റിക് കന്നാസ്, ബോട്ടിലുകള്‍, പാത്രങ്ങള്‍ക്കായി പല കടകള്‍ തുറന്നു. വിശ്വാസം മൂത്ത സ്ത്രീകളുടെ എണ്ണം കൂടി കൊണ്ടിരുന്നു. (എവിടെ അത്ഭുതമുണ്ടോ,  അവിടെ സ്ത്രീകള്‍ ഉണ്ട് എന്നതും ബുദ്ധിമാന്മാര്‍ നിരീക്ഷണം നടത്തി കണ്ടെതിയീട്ടുള്ളതാണ് ) അസുഖമുള്ളവര്‍ വെള്ളം കുടിച്ചു. വെള്ളം കുടിച്ചവര്‍ അസുഖം പെട്ടെന്ന് മാറുന്നത് ഭാവനയില്‍ കണ്ടു. അസുഗമില്ലാത്തവര്‍ അസുഖം വരുമ്പോള്‍ കുടിക്കാമെന്ന് കരുതി വെള്ളം കുപ്പിയില്‍ കൊണ്ടുപോയി തട്ടി മറിഞ്ഞു പോകാതെ സൂക്ഷിച്ചു വെച്ചു. ...ചിലര്‍ വെള്ളം "ദിവ്യമായി" കുടിച്ചു പതിവ് പോലെ ഉറങ്ങുകയും, രോഗം മാറിയെന്നു ഓരോ ദിവസവും സ്വപ്നം കണ്ടു ഉണരുകയും ചെയ്തു കൊണ്ടിരുന്നു.


ദിവസങ്ങള്‍ കഴിഞ്ഞു.. ആളുകളുടെ വരവ് കുറഞ്ഞു. ....ആശാസ്യമല്ലാത്ത പല വാര്‍ത്തകളും പറന്നു.....പിന്നീട് സത്യം പുറത്തു വന്നു..ദിവ്യന്‍ ദിവ്യനല്ലത്രെ ! താടിയും തൊപ്പിയും വെച്ച് ""ഒരു മണ്ടന്‍ സമൂഹത്തില്‍ ""എങ്ങിനെ വിള യിരക്കാംഎന്നു പഠിച്ച മറ്റേതോ സമൂഹത്തിലെ ഒരു "ബുദ്ധിമാന്‍"...


ഇതിന്റെ പിന്നാലെ പോയ മന്ത്ര വിശ്വാസികള്‍ അന്തം വിട്ടു, തല താഴ്ത്തി. ഓട്ടോറിക്ഷകള്‍, കാറുകള്‍, ജീപ്പുകള്‍ പഴയത് പോലെ നിരത്തില്‍ കിടന്നു..ഇനിയെന്നാനൊരു അത്ഭുതം ഓട്ടത്തിനായി
വരിക എന്നാലോചിച്ചു തലചൊറിഞ്ഞു കാത്തു കിടന്നു.


പൈസ പോയ സൈഡ് എഫ്ഫക്റ്റ്‌ ഒഴിച്ചാല്‍ "മന്ത്രം" കൊണ്ട് വെള്ളത്തിന്‌ രാസമാറ്റം സംഭവിക്കാത്തത് കൊണ്ട് ദാഹം മാറിയതല്ലാതെ മറ്റു അത്ഭുതമൊന്നും ഒന്നും വെള്ളം കുടിച്ചവരില്‍ സംഭവിച്ചില്ല.


കുറഞ്ഞ പക്ഷം ദാഹം മാറുക എന്നത് ഒരല്ഭുതമല്ലേ ! അത് സ്വന്തം വീട്ടില്‍ നിന്ന് കുടിച്ചാല്‍ മാറുന്നതാണെന്ന വിവരം പോലും ഇല്ലാത്ത ഈ സമൂഹത്തില്‍ ആ ""മന്ത്ര വെള്ളവും,""
പിന്നെ ദേ,""ഈ മുടിയിട്ട വെള്ളവും "അത്ഭുതം സൃഷ്ടിക്കുകയില്ലെന്നു
കരുതുന്നതിലെ അത്ഭുതമുള്ളൂ.


ഇനിയെന്തൊക്കെ അത്ഭുതങ്ങള്‍ നടക്കാനിരിക്കുന്നു !!!!
____________
*ഒരു അത്ഭുത മുടി പോസ്റ്റിനു  ചുരുക്കി എഴുതിയ ഒരു  കമന്റാണിത്, നമുക്കിടയില്‍ നടന്ന / നടക്കുന്ന ഒരു സംഭവം !

6 അഭിപ്രായങ്ങൾ:

  1. ഉളുപ്പില്ലാതെ എന്തും വിളിച്ചുപറയാന്‍ ശേഷിയുന്ടെങ്കില്‍ അറബി ഭാഷാ പരിജ്ഞാനം മതി ഒരു സമൂഹത്തെ പറ്റിക്കാന്‍ !
    അറബിയില്‍ വാര്‍ത്ത വായിക്കുന്നത് കേട്ടാല്‍ "ആമീന്‍" പറയുന്ന സമൂഹത്തില്‍ പ്രത്യേകിച്ചും. അറബി ന്യൂസ്‌ പേപര്‍ കേരളത്തില്‍ വഴിയില്‍ കണ്ടാല്‍ അത് പവിത്രതയോടെ എടുത്തു കരിച്ചു കളയും, അത്രയ്ക്ക് "വിവരം" ഉള്ളവരാണ് തങ്ങളെ കണ്ടാല്‍ തക്ബീര്‍ മുഴക്കുന്ന ഈ സമൂഹമെന്നു ഇവര്‍ക്കറിയാം.

    മറുപടിഇല്ലാതാക്കൂ
  2. പല തരം കച്ചവടങ്ങളുള്ള ഒരു നാട്,,ഏറ്റവും കുറച്ച് തടിയനങ്ങി അല്ലെങ്കില്‍ തീരെയും തടിയനങ്ങാതെ എങ്ങനെ കാശുണ്ടാക്കാം എന്ന്‍ പഠിച്ച് ഡോക്ടറേറ്റ് നേടിയ വിദ്വാന്‍മാരാ ഇതിനൊക്കെ പിന്നില്‍ ... പക്ഷെ തലച്ചോര്‍ പണയംവച്ച നമ്മുടെ ആട് സമൂഹം എന്താ ഇതൊന്നും മനസ്സിലാകാത്തത്..ആ ദിവസം വന്നെത്തും എന്ന്‍ പ്രദീക്ഷയില്‍ കാത്തിരിക്കാം ..

    മറുപടിഇല്ലാതാക്കൂ
  3. മതത്തിന്റേയും അന്ധവിശ്വാസത്തിന്റേയും മറ പറ്റി സാധാരണകാരന്റെ മൃദുലവികാരങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം 'ദിവ്യന്മാർ' രാമനായും അബ്ദുള്ളയായും ഔസേപ്പായും എല്ലാം
    ആവോളമുണ്ട് നമ്മുടെ സമൂഹത്തിൽ.-പിന്നെ 'പണി കിട്ടിയേ പഠിക്കൂ എന്നു പറഞ്ഞു നടക്കുന ചില 'വിശ്വാസി'(?) കളും)
    satheeshharipad.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ജനം !!

    മറുപടിഇല്ലാതാക്കൂ
  5. ഇപ്പഴാ കണ്ടത്.
    പുതിയ പോസ്റ്റൊന്നും കണ്ടില്ല.
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ